Wednesday, July 13, 2011

സാള്‍ട്ട് & പെപ്പര്‍: റിവ്യൂ

ഒന്നാം പകുതി മനോഹര൦. ലാല്‍, ബാബുരാജ് ("നടേശാ, കൊല്ലണ്ട!") -- കിടിലന്‍ പെര്‍ഫോ‍മന്‍സ്. തൊട്ടു പിന്നില്‍ വിജയരാഘവന്‍. അതും കഴിഞ്ഞേ അല്ലറ ചില്ലറ നടിമാരും നടന്മാരും (നായിക ഉള്‍പ്പെടെ) വരുന്നുള്ളൂ. ("ട്രാഫിക്. സാള്‍ട്ട് & പെപ്പര്‍. അല്ല, മലയാളി എഴുത്തുകാര്‍ക്ക് ഇതെന്നാ പറ്റി? ഇങ്ങനെ ഒക്കെ ഇവര് എപ്പൊ എഴുതാന്‍ തുടങ്ങി?" -- ആത്മഗതം.)

എന്നാല്‍ രണ്ടാം പകുതിയില്‍ കളി ഇത്തിരി മാറി. പടം മോശമായില്ല, എന്നാലും കുറച്ചു പൈങ്കിളി സീരിയല്‍ സ്റ്റൈല് കയറി വന്നു. (സിനിമയുടെ തുടക്കത്തില്‍ മലയാള സിനിമകളുടെ മുഖമുദ്രയായ പൈങ്കിളി ഡയലോഗുകളെ/സന്ദര്‍ഭങ്ങളെ കളിയാക്കുന്നും ഉണ്ട്!) കൃത്യമായി പറഞ്ഞാല്‍ കാളിദാസന്‍ (ലാല്‍) ബാബുവിനെ (ബാബുരാജ്) വഴക്കു പറയുന്ന രംഗം മുതല്‍ കല്ലുകടികളായിരുന്നു. അഞ്ചു വര്‍ഷമായി ആത്മസുഹൃത്തിനെപ്പോലെ കൂടെക്കഴിയുന്ന വിശ്വസ്തനായ ജോലിക്കാരനോട് അത്രയും മോശമായി പെരുമാറാന്‍ കഴിയുന്ന ഒരാളെ നന്മനിറഞ്ഞവനായ നായകനായി പിന്നീട് കാണാന്‍ കഴിയില്ല. പിന്നെ സിനിമയുടെ അവസാനം മനുവും (ആസിഫ് അലി) മീനാക്ഷിയും (മൈഥിലി) ഒക്കെക്കൂടെ സംഭവം ഏതാണ്ട് ഒരു കരണ്‍ ‍ ജോഹര്‍ സിനിമ പോലെ ഒക്കെ ആക്കിത്തീര്‍ക്കുന്നും ഉണ്ട്. എന്നാലും പറയട്ടെ, അത്ര തറ ആയിപ്പോയിട്ടില്ല. ആദ്യപകുതിയുടെ ഗുണം കൊണ്ട് അതൊക്കെ അങ്ങ് ക്ഷമിക്കാവുന്നതേ ഉള്ളൂ.

പിന്നെ രസകരങ്ങളായ ചില spoofs ഈ സിനിമയില്‍ ഉണ്ട്. സംഹാരമൂര്‍ത്തികളായ അവതാരങ്ങളുള്ള സിനിമകളുടെ സംവിധായകനെ കണക്കറ്റു പരിഹസിച്ചിരിക്കുകയാണ്. പിന്നെ ഒന്ന് "സെല്‍ഫ്-ഹെല്‍പ് ഗുരു" എന്ന ആധുനികജനുസ്സില്‍ പെട്ട ഒരു കഥാപാത്രം. (പേര് മറന്നു പോയി, എങ്കിലും എനിക്ക് നന്നേ രസിച്ച ഒരു കാരക്ടര്‍ ആയിരുന്നു അത്. ഒരു മലയാള സിനിമയില്‍ ഇത്തരം നിരീക്ഷണാത്മകമായ സാമൂഹ്യവിമര്‍ശനം ഒരിക്കലും കണ്ടിട്ടില്ല. കപട സന്യാസിമാരെയും മറ്റും സിനിമയില്‍ കാണിക്കുന്നത് അവര്‍ വാര്‍ത്തയാകുന്നതു കൊണ്ട് മാത്രം. എന്നാല്‍ ഇത് അതില്‍ നിന്നും വ്യത്യസ്തമാണ്. ഇയാളെ അതിരുകടന്ന് ഒരു മരമണ്ടന്‍ ആക്കി കാണിച്ചിട്ടില്ല എന്നതും സിനിമയുടെ നിലവാരത്തിന് ഒരു ഉദാഹരണമായി പറയാം.)

ഒറ്റവാക്യം: മലയാള സിനിമ പക്വതയാര്‍ജിക്കുന്നതിന് സാക്ഷിയായി എന്ന സന്തോഷം സാള്‍ട്ട് & പെപ്പര്‍ കണ്ടിട്ടിറങ്ങുമ്പോള്‍ പ്രേക്ഷകരോടൊപ്പമുണ്ടാവും എന്നതാണ് ഈ സിനിമയുടെ ഗുണം.

5 comments:

പാക്കരന്‍ said...

നന്നായിരിക്കുന്നു.... തുടര്‍ന്നെഴുതൂ ... :)

mahesh said...

same pinch! nice review too :-)

ആര്യന്‍ said...

@pakkran: thx...

@mahesh: :D

Ambily said...

U got gud comnts !!!!!! can't blv.. hw much u gv thm to gt such comnts????

ആര്യന്‍ said...

@Ambiliy: :P