ഇത് ആ ലേഖനത്തോടൊപ്പം കൊടുത്തിരുന്ന പുരാതന സൈന്ധവ മുദ്രകളുടെ ഒരു ചിത്രം:

ഈ ചിത്രത്തെ കെ. കെ. രാമന്‍റെ രീതിയില്‍ നമുക്ക് ഒന്ന് വ്യാഖാനിക്കാന്‍ ശ്രമിച്ചാലോ?
(1), (2) എന്നിങ്ങനെ അടയാളപ്പെടുത്തിയ ഭാഗങ്ങള്‍ മാത്രമേ എനിക്ക് 12 വര്‍ഷം മുന്‍പ് കണ്ട് മറന്ന ഒരു പത്രത്താളിലെ ചിഹ്നങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിയുന്നുള്ളൂ.
(1) - ചിത്രത്തില്‍ കാണുന്നത് ലിംഗമുദ്രയാണ്. "U" ആകൃതിയിലുള്ള വളവ് വൃഷണാശയവും, നടുവിലെ "I" അടയാളം അവയവവും. "തിരു" എന്ന ഈ മുദ്രയില്‍ നിന്നാണ് ത്രയം - three - എന്ന "3" (മലയാളത്തില്‍ "൩", സംസ്കൃതത്തില്‍ "३") ഉണ്ടായത് എന്ന് രാമന്‍. ലിംഗാരാധന നിലവിലിരുന്നത് കൊണ്ടാണത്രേ, "തിരു" എന്ന പദത്തിന് സംപൂജ്യമായത്, വിശുദ്ധം, ബഹുമാനിക്കപ്പെടേണ്ടത്, എന്നൊക്കെ അര്‍ത്ഥങ്ങള്‍ വന്ന് ചേര്‍ന്നത്. ശൈവാരാധനയെ എതിര്‍ക്കുന്ന ("ശിശ്നദേവാഃ" എന്ന് ഋഗ്വേദത്തില്‍ പോലും പരാമര്‍ശിച്ചിരിക്കുന്നു) വൈഷ്ണവരുടെ തിലകവും ഇതേ മുദ്ര തന്നെ! ശിവ ശിവ!
(2) - ഒരു മത്സ്യമോ? "മീന്‍" എന്ന വാക്കിന് ദ്രാവിഡത്തില്‍ "നക്ഷത്രം" എന്നും ഉണ്ട് അര്‍ത്ഥം ("പെരുമീന്‍", "പൊന്‍മീന്‍കള്‍ പാര്‍ത്തുക്കിന്ട്ര് വലൈ കൊണ്ട്ര് വീശിനാല്‍ വിണ്‍മീന്‍കള്‍ കൈയ്യില്‍ വരുമാ?"). അതിന് മീതെ ഒരു കാരറ്റ് ("^") ചിഹ്നവും. ഇത് അധികാരം, ഔന്നത്യം തുടങ്ങിയവയെ സൂചിപ്പിക്കുന്ന "കവ" എന്ന മൂലദ്രാവിഡ ചിഹ്നമായി കരുതിയാല്‍ - നക്ഷത്രങ്ങളില്‍ പ്രധാനി, അഥവാ അന്നത്തെ കാലത്ത് സൂര്യനെ ഒരു നക്ഷത്രമായി കരുതിപ്പോന്നിട്ടില്ലാത്തതിനാലും ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ആകാശത്ത് കാണുന്ന നക്ഷത്രസമാനമായ വസ്തുക്കളില്‍ ഏറ്റവും തിളക്കമാര്‍ന്നത് - ശുക്രന്‍ എന്ന അര്‍ത്ഥം സൂചിപ്പിക്കുന്നതായി കരുതാം. (ഈ മുദ്രക്ക് മറ്റൊരു വിശദീകരണം ഇവിടെ.)
സൈന്ധവ മുദ്രകളുടെ ഇത് വരെ ആര്‍ക്കും തുറന്ന് കിട്ടിയിട്ടില്ലാത്ത ആ രഹസ്യ കവാടം തുറക്കാന്‍ ഭാഷാശാസ്ത്രജ്ഞര്‍ക്ക് നമ്മുടെ ഒക്കെ ജീവിതകാലത്ത് തന്നെ സാധിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം!
6 comments:
ആ പുത്തന്‍ അറിവിന്‍റെ ലോകം തുറന്നു കിട്ടട്ടെ
കൊള്ളാമല്ലോ
ഗൊള്ളാമല്ലോ ...
എങ്ങും കാണാത്ത തരത്തിലൊരു പോസ്റ്റ്.
നന്നായിരിക്കുന്നു
good post
Brilliant post. Keep it up buddy.
Post a Comment