Friday, April 24, 2009

സിന്ധുനദിയുടെ തീരത്ത്

ഇതാ, വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ ഒടുവില്‍ ആ മഹത്തായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു: സിന്ധുനദീതട മുദ്രകള്‍ ഒരു അജ്ഞാത ഭാഷയുടെ ലിപികള്‍ ആകാം എന്ന്. അങ്ങനെ ആ ക്രെഡിറ്റും കടല്‍ കടന്ന് പോയി. ഇന്നത്തെ "ഹിന്ദു" പത്രത്തില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍ എന്‍റെ രക്തം തിളച്ചു. അതിന് കാരണം മറ്റൊന്നുമല്ല, 1997-ലെ ഒരു "മലയാള മനോരമ" ഞായറാഴ്ചപ്പതിപ്പിന്‍റെ താളുകളില്‍ അച്ചടിച്ചു വന്ന ഒരു ലേഖനം. ഇലവുംതിട്ടയിലെ കെ. കെ. രാമന്‍ എന്ന എപ്പിഗ്രഫിസ്റ്റിന്‍റെ കണ്ടെത്തലുകള്‍ ആയിരുന്നു, അതിന്‍റെ ഉള്ളടക്കം. (അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല.)

ഒറ്റ നോട്ടത്തില്‍ വളരെ വിചിത്രമായി തോന്നുന്നവയായിരുന്നു കെ. കെ. രാമന്‍റെ അവകാശവാദങ്ങള്‍. സംസ്കൃതഭാഷ ആദിദ്രാവിഡത്തില്‍ നിന്ന് ഉണ്ടായതാണത്രേ! പ്രാകൃതത്തെ "സംസ്കരിച്ച്" എടുത്തത്‌ കൊണ്ടാണ് "സംസ്കൃതം" എന്ന പേര് വന്നത് പോലും. സൈന്ധവ മുദ്രകളെ വ്യാഖാനിച്ച് കൈലപതി, ശൈലപതി, ഇരേവം, ഇരേവേതരം, കവ ഇന്തിരം തുടങ്ങിയ അനേകം ചിത്രലിപി രൂപങ്ങള്‍ അദ്ദേഹം കണ്ടെത്തുകയും, അവയില്‍ നിന്ന് ഒരേ സമയം ദ്രാവിഡഗോത്രത്തിലും ഇന്‍ഡോ-യൂറോപ്യന്‍ ഗോത്രത്തിലും പെടുന്ന അക്ഷരങ്ങളും വാക്കുകളും ഉണ്ടാവുന്നത് എങ്ങനെ എന്ന് വിശദമാക്കുകയും ചെയ്തു. പശു-ഗൌ, പമ്പ-ഗംഗ തുടങ്ങിയ ചില വ്യാഖ്യാനങ്ങള്‍ വിശ്വാസയോഗ്യമല്ലെന്ന് തോന്നുകിലും, "ഇന്തിര പാര്‍തലം" ആണ് "ഇന്ദ്രപ്രസ്ഥം" ആയതെന്ന്, "കവ ഇന്തിരം" ആണ് "കേന്ദ്രം" ആയത്‌ എന്ന് പറയുമ്പോള്‍ - അത് ശരിയല്ലേ? എന്ന ചോദ്യം നിഷ്പക്ഷമായ കാഴ്ചപ്പാടില്‍ നിന്ന് നോക്കുന്നവരുടെ മനസ്സില്‍ ഉയരും.

ഇനി ഇന്‍റര്‍നെറ്റില്‍ നിന്നും വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തെപ്പറ്റി കിട്ടിയ വിവരങ്ങള്‍: "The new study compared a well-known compilation of Indus texts with linguistic and non-linguistic samples. The researchers performed calculations on present-day texts of English; texts of the Sumerian language spoken in Mesopotamia during the time of the Indus civilization; texts in Old Tamil, a Dravidian language originating in southern India that some scholars have hypothesized is related to the Indus script; and ancient Sanskrit, one of the earliest members of the Indo-European language family. In each case the authors calculated the conditional entropy, or randomness, of the symbols' order.

They then repeated the calculations for samples of symbols that are not spoken languages: one in which the placement of symbols was completely random; another in which the placement of symbols followed a strict hierarchy; DNA sequences from the human genome; bacterial protein sequences; and an artificially created linguistic system, the computer programming language Fortran.

Results showed that the Indus inscriptions fell in the middle of the spoken languages and differed from any of the non-linguistic systems."

മലയാളം, തമിഴ് തുടങ്ങിയ ദ്രാവിഡ ഭാഷകള്‍ സംസ്കൃതത്തില്‍ നിന്ന് കുറെ പടങ്ങള്‍ കടം കൊള്ളുന്നു എന്നല്ലാതെ, ആര്യഭാഷക്കും ദ്രാവിഡഭാഷക്കും ഒരേ അമ്മയോ? മറിച്ച് വിശ്വസിച്ചിരുന്ന പണ്ഡിതസമൂഹം എവിടെ വകവക്കാന്‍! കെ. കെ. രാമന്‍റെ കണ്ടെത്തലുകളും, അദേഹം എഴുതിയ "Prelude to the Key to Harappan Inscriptions" എന്ന പുസ്തകവും അര്‍ഹിക്കുന്ന ശ്രദ്ധ നേടാതെ പോയി. ഇനി സായ്‌വ് വന്ന് പറയട്ടെ. വാലും ആട്ടി നിന്ന് കേള്‍ക്കും. അങ്ങനെ തന്നെ വേണമല്ലോ. സൈന്ധവ മുദ്രകളുടെ അറിയപ്പെടാത്ത പിതാവിന് ലഭിക്കേണ്ട അംഗീകാരം നേടാന്‍ പോകുന്ന ആ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍. ചില്ലറ പണി ഒന്നും ആയിരിക്കില്ലല്ലോ വേണ്ടി വന്നത്, ഇത്രയും സാധനങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്ത് അതില്‍ നിന്നും ഇങ്ങനെ ഒരു നിഗമനത്തില്‍ എത്താന്‍. കെ. കെ. രാമന്‍റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

10 comments:

കുമാരന്‍ said...

നല്ല പോസ്റ്റ്..

Umesh::ഉമേഷ് said...

രാമൻ സാർ എന്റെ നാട്ടുകാരനായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നേരിട്ടു കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ടു്. നല്ല ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ അന്നു മനസ്സിലായില്ല. പിന്നീടു വായിക്കാൻ സമയം കിട്ടിയുമില്ല.

ഒരുപാടു കളിയാക്കലുകൾ കിട്ടിയിട്ടുണ്ടു് രാമന്റെ ഗവേഷണത്തിനു്.

1997-നും മുമ്പേ 1988-ലേ അദ്ദേഹത്തെപ്പറ്റി ഏതോ പത്രത്തിന്റെ വാരാന്ത്യപ്പതിപ്പിൽ ലേഖനം വന്നിരുന്നു.

the man to walk with said...

nalla post

വാഴക്കോടന്‍ ‍// vazhakodan said...

കണ്ണുള്ളപ്പോള്‍ അതിന്റെ വിലയറിയില്ല! അതില്ലാതാകുമ്പോള്‍ ഉറക്കെ നിലവിളിക്കുകയും ചെയ്യുന്ന സമൂഹത്തില്‍ നിന്നും മറ്റൊരു ഏട്, ആചാര്യാ നല്ല പോസ്റ്റ്!

സന്തോഷ് said...

ഈ പഠനം/കണ്ടെത്തൽ നടത്തിയതു് സായിപ്പല്ലല്ലോ.

"We applied techniques of computer science, specifically machine learning, to an ancient problem," said Rajesh Rao, a UW associate professor of computer science and engineering and lead author of the study.

[...]

Co-authors are Nisha Yadav and Mayank Vahia at the Tata Institute of Fundamental Research in Mumbai, India; Hrishikesh Joglekar, a software engineer from Mumbai; R. Adhikari at the Institute of Mathematical Sciences in Chennai, India; and Iravatham Mahadevan at the Indus Research Center in Chennai.

Manoj മനോജ് said...

Taking a scientific approach, the U.S.-Indian team of computer scientists and mathematicians looked at the statistical patterns in sequences of Indus symbols.

lakshmy said...

നല്ല പോസ്റ്റ്

ramaniga said...

ഇനി സായ്‌വ് വന്ന് പറയട്ടെ. വാലും ആട്ടി നിന്ന് കേള്‍ക്കും. അങ്ങനെ തന്നെ വേണമല്ലോ. സൈന്ധവ മുദ്രകളുടെ അറിയപ്പെടാത്ത പിതാവിന് ലഭിക്കേണ്ട അംഗീകാരം നേടാന്‍ പോകുന്ന ആ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍

ithanu muttathe mullakku manamilla ennu parayunnathu

ആര്യന്‍ said...

കുമാരന്‍:
താങ്ക്സ്.

ഉമേഷ്:
താങ്കളും അദ്ദേഹവും തമ്മില്‍ കണ്ടിട്ടുണ്ട് എന്ന് അറിയുന്നതില്‍ അദ്ഭുതം തോന്നുന്നു. വിജ്ഞാനപ്രേമിയായ ഉമേഷ് ഈ വിഷയത്തില്‍ ഒരു പോസ്റ്റ് ഇടും എന്ന് പ്രതീക്ഷിച്ചിരുന്നു. ഇത് പ്രതീക്ഷിച്ചില്ല. പിന്നെ ആ പറഞ്ഞ 1988-ല്‍ എനിക്ക് പ്രായം അഞ്ച് വയസ്സ് :)

man to walk with:
നന്ദി...

വാഴക്കോടന്‍:
താങ്ക്സ്, but ഞാന്‍ ആചാര്യന്‍ അല്ല, ആര്യന്‍ മാത്രം :)

സന്തോഷ്:
പേരുകള്‍ ഞാനും വായിച്ചിരുന്നു. എന്നാലും... ക്രെഡിറ്റ് ആര്‍ക്കാണ്‌? വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിക്ക് അല്ലേ? പിന്നെ ടീമിന്‍റെ നേതൃത്വം ഒരു സായിപ്പിനാണ് എന്നാണറിവ്.

മനോജ്:
അതെ, ഞാന്‍ അതിനെപ്പറ്റി കുറച്ച് ആഴത്തില്‍ പഠിച്ചു.

ലക്ഷ്മി:
നന്ദി.

രമണിക:
അതെ, അദ്ദേഹത്തിന്‍റെ പഠനങ്ങള്‍ തീര്‍ച്ചയായും കൂടുതല്‍ ശ്രദ്ധ അര്‍ഹിച്ചിരുന്നു, ഇപ്പോഴും അര്‍ഹിക്കുന്നു - പുതിയ അറിവുകളുടെ പശ്ചാത്തലത്തില്‍ കൂടുതലായും.

പാര്‍ത്ഥന്‍ said...

K.K.Raman സൈന്ധവ മുദ്രകൾ വായിക്കാം എന്നു പറഞ്ഞപ്പോൾ കേന്ദ്ര സർക്കാർ വേണ്ട സൌകര്യം ചെയ്തു കൊടുത്തില്ല എന്ന് കേട്ടിരുന്നു. പിന്നീട് അതിനെക്കുറിച്ച് ഇപ്പോഴാണ് അറിയുന്നത്.