Thursday, April 2, 2009

ഞാന്‍ ഗന്ധര്‍വ്വന്‍!

റേഡിയോവില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്കൊപ്പം എന്‍റെ ശ്രുതിമധുരമായ സ്വരത്തില്‍ പാടുന്നത് എനിക്കുള്ള ഒരു ദുശ്ശീലം തന്നെയാണ്. പക്ഷേ, എന്‍റെ പാട്ട് എന്‍റെ സഹമുറിയന്‍മാര്‍ക്ക് ഇത്രയധികം ഇഷ്ടമാണ് എന്ന്, അന്ന് വരെ ഞാന്‍ അറിഞ്ഞിരുന്നില്ല...

ചിത്രം: ഞാന്‍ ഗന്ധര്‍വ്വന്‍
ഗാനം: ദേവീ...

മലയാളത്തിന്‍റെ ഗന്ധര്‍വ്വഗായകനോടൊപ്പം ഞാനും കത്തിക്കയറി.
"കന്യാവനിയില്‍....
ശുഭദം... കളഗാനം..."

ആ വരി എത്തിയപ്പോള്‍, ദാ വരുന്നു രതീഷിന്‍റെ കമന്‍റ്:
"കളഗാനം അല്ലെടാ... കാളഗാനമാ ഞങ്ങള്‍ ഈ കേട്ടോണ്ടിരിക്കുന്നത്..."

ഉദാത്തസംഗീതത്തിന്‍റെ ഉത്തുംഗഭാവങ്ങളെപ്പറ്റി കേവലം അജ്ഞന്‍മാരായ അവന്‍മാര്‍ക്ക് കേള്‍ക്കാന്‍ വേണ്ടി, പിന്നെ ഇന്ന് വരെ, ഞാന്‍ പാടിയിട്ടില്ല!

(ഇത് സത്യം ആണോന്ന് ആ പാലാക്കാരനോട് ചോദിച്ചാല്‍ അറിയാം...)

4 comments:

കാര്‍ത്ത്യായനി said...

അതു ശരി..ഈ ശരീരത്തിനുള്ളില്‍ ഒരു കലാഹൃദയം ഉണ്ടല്ലേ??അറിഞ്ഞില്ല..അറിഞ്ഞില്ല ഞാന്‍‌..:)

SreeDeviNair.ശ്രീരാഗം said...

ആര്യന്‍,

ഗാനങ്ങള്‍ എഴുതുന്ന
തിനെക്കാളും,
പാടാന്‍ കഴിയുന്നതാ..
ഭാഗ്യം!

കുമാരന്‍ said...

ആ പാട്ട് പാടി ബ്ലോഗിലേക്ക് കയറ്റായിരുന്നില്ലേ!!

ആര്യന്‍ said...

@ കാര്‍ത്യായനി,
അതെ... കലാകാരന്മാരെ എന്നും ലോകം വൈകിയേ മനസ്സിലാക്കിയിട്ടുള്ളൂ...

@ശ്രീദേവി,
പക്ഷേ, എന്‍റെ പാട്ട് കേള്‍ക്കാന്‍ കഴിയുന്ന ആ ഭാഗ്യം ഉണ്ടല്ലോ, അതൊന്ന് വേറെയാ :)

@കുമാര്‍ജി...
എന്നിട്ട് വേണം നിങ്ങള്‍ ഒക്കെ തന്നെ എന്നെ ഓടിച്ചിട്ട്‌ തല്ലാന്‍.