"ദി ഹിന്ദു"വിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന ലേഖനത്തില്‍ നിന്നും ക്വോട്ട് ചെയ്ത പ്രസക്ത ഭാഗങ്ങള്‍:
...The decisive finding was that "the conditional entropy of Indus inscriptions closely matches those of linguistic systems and remains far from non-linguistic systems... The similarity in conditional entropy to Old Tamil, a Dravidian language, is especially interesting in light of the fact that many of the prominent decipherment efforts to date... have converged upon a proto-Dravidian hypothesis for the Indus script."
...When Dr. Adhikari and his collaborators compared the conditional entropy of the Indus script with the conditional entropies of the various linguistic and non-linguistic systems, the results provided "quantitative evidence for the existence of linguistic structure in the Indus script." "The Indus script," he explains, "comes close to the entropy value of Old Tamil and lends credence to the debate that the Indus script is connected with the Dravidian language."
എങ്ങനെയുണ്ട്?
ഇനി അവശേഷിക്കുന്ന ചോദ്യങ്ങള്‍: പുതിയ കണ്ടെത്തലുകള്‍ കെ. കെ. രാമന്‍റെ പഠനങ്ങളുമായി ഒത്ത് പോകുമോ? സംസ്കൃതവും മൂലദ്രാവിഡഭാഷയും തമ്മില്‍ ഉണ്ടെന്ന് ആരോപിക്കപെടുന്ന നാഭീനാളബന്ധത്തിന്‍റെ ഡി.എന്‍.എ. ടെസ്റ്റ് നടത്താന്‍ വാഷിംഗ്‌ടണ്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധര്‍ക്ക് ആകുമോ? (തീര്‍ച്ചയായും, അവരുടെ പഠനങ്ങള്‍ ആ വഴിക്ക് അല്ല എന്ന് വ്യക്തം. അവയുടെ ഒരു ബൈ-പ്രോഡക്റ്റ് എന്ന നിലയില്‍ ഇതിലേക്ക് വെളിച്ചം വീശുന്ന എന്തെങ്കിലും തെളിവുകള്‍ കിട്ടിയെങ്കിലേ ഉള്ളൂ.)
സംഗതി രസമായി വരുന്നുണ്ട്. ഇതാ, കെ. കെ. രാമന്‍റെ "Prelude to the Key to Harappan Inscriptions" എന്ന പുസ്തസ്കത്തില്‍ നിന്നുള്ള ചില താളുകള്‍ (ഇവ കണ്ടെത്താന്‍ വേബാക്ക് മെഷീന്‍റെ സഹായം വേണ്ടി വന്നു.):



(കെ. കെ. രാമന്‍റെ ***ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത*** വെബ്സൈറ്റ് ഡിസൈന്‍ ചെയ്തത് ഡോക്ടര്‍ കാനം ശങ്കരപ്പിള്ള ആണെന്ന് ഇപ്പോഴാണ് അറിയുന്നത്. അദ്ദേഹം ഓര്‍കുട്ടില്‍ എന്‍റെയും എന്‍റെ ജ്യേഷ്ഠന്‍ അനില്‍ ഐക്കരയുടെയും സുഹൃത്താണ്. അദ്ദേഹത്തിന് ഒരു ബ്ലോഗര്‍ പ്രൊഫൈലും ബ്ലോഗും ഉണ്ട്. അദ്ദേഹവുമായി ബന്ധപ്പെട്ടാല്‍, ഈ വിഷയത്തില്‍ എന്തെങ്കിലും കൂടുതല്‍ അറിവുകളോ ആ പുസ്തകത്തിന്‍റെ ഒരു കോപ്പിയോ കിട്ടിയെങ്കിലോ! ഒന്ന് ശ്രമിച്ചു നോക്കട്ടെ.)
0 comments:
Post a Comment