Tuesday, February 24, 2009

മരീചിക | Mirage

വീശുന്നതില്ലയൊരു ചുടുകാറ്റു പോലുമി-
ന്നലയുന്നു പ്രേതജാലങ്ങൾ ചുടുകാടിതിൽ;
വഴിയെവിടെ,യറിയാതെയുഴലുന്നു ഞാനു,മി-
ന്നുതകുന്നതില്ല,യെൻ ദിശനോക്കിയന്ത്രവും.
ഒരു മരുപ്പച്ചയാണകലെ,യാക്കാണുന്ന-
തെന്നാശ്വസി,ച്ചവിടെയെത്തുവാനോടുന്നു;
ഹാ! മരീചിക,യതും മാഞ്ഞു പോകുന്നുവോ?
ദാഹത്തിനൊരു ജലകണം പോലു,മകലെയോ?
കഴുകന്‍റെ,യസ്ഥികൂടം മണൽക്കൂനമേൽ
കാൺകെ, മരുഭൂമിയിതിനന്തമില്ലെന്നറികെ,
ഞെട്ടി, ഞാൻ - ഇനിയെങ്ങു തുടരും, പലായനം?
പൊട്ടിച്ചിരി,ച്ചെന്‍റെ ദിശനോക്കിയന്ത്രവും!

7 comments:

ആര്യന്‍ said...

A doomsday nightmare...

ഹരി ശങ്കരന്‍ കര്‍ത്താവ്‌ said...

മരുഭൂമികളില്‍ മരീചികകള്‍
സര്‍പ്പസൌന്ദര്യധാമങ്ങള്‍
കടിയേറ്റ് നീലിച്ച് വീഴാം
മനുഷ്യരേപ്പോലെ ജീവിക്കാം

Anirudh induchudan said...

nice

മണിഷാരത്ത്‌ said...

പട്ടെന്ന് ആ ഒരവസ്ഥയെ പറ്റി ഞാന്‍ ചിന്തിച്ചു..ഒരു ഭീതിയും വേദനയും തോന്നി..നന്നായിരിക്കുന്നു.

Bindhu Unny said...

ഭീതിദം!

ആര്യന്‍ said...

ഹരിശങ്കരന്‍, അനിരുദ്ധ്, മണി, ബിന്ദു:
നന്ദി, അഭിപ്രായങ്ങള്‍ക്ക്.
:-)

the man to walk with said...

very nice one