ബ്ലോഗിങ്... ങും... ശംഭോ മഹാദേവാ (ചിരി). അറിയും തോറും ബാന്‍ഡ് വിഡ്ത് കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്... അഗ്രിഗേറ്ററുകളിലൂടെ... ഫ്ലൂറസെന്‍റ് വെളിച്ചത്തില്‍ ലാപ്ടോപ് കമ്പ്യൂട്ടറില്‍ ലൈന്‍സ് ഓഫ് കോഡ് എണ്ണിയിരുന്നവന് പെട്ടെന്ന് വെളിപാടുണ്ടാവുന്നു... ന്താ? ബ്ലോഗ്സ്പോട്ട് വിസിറ്റ് ചെയ്യാന്‍... എന്തിനാ? മലയാളം ബ്ലോഗിങ് പഠിക്കണം... ബ്ലോഗ്സ്പോട്ട്... ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷനെക്കുറിച്ചറിയാന്‍ ചെന്നു പെട്ടത് ഒരു പഴയ സിംഹത്തിന്‍റെ ഹോം പേജില്‍... ഉസ്താദ് വിശാലമനസ്കന്‍! മൂപ്പര് ഓഫ്‌ലൈനാ... ന്താ സംഭവം... നല്ല അനോണിമസ് തെറിക്കമന്‍റ്... ആവശ്യം അറിയിച്ചു... തേങ്ങ ഉടക്കാന്‍ പറഞ്ഞു... സ്വന്തമായി ഒരു ഐഡി ഇല്ലാത്ത അനോണിക്ക് എവിടെ കമന്‍റ് ഓപ്ഷന്‍... ങേ ഹേ... ഇല്ലേയില്ല... കമ്പ്യൂട്ടറിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച തുണ്ട് സാജനെ മനസ്സിലോര്‍ത്ത്, വരമൊഴിയില്‍ ഒരു സാധനം അങ്ങട് അലക്കി... ടൈപ്പ് ചെയ്ത് തീര്‍ക്കാന്‍ വിട്ടില്ല... രാവിലത്തെ പൈന്‍റ് അടിക്കാത്തതു കൊണ്ട് വിറയാര്‍ന്ന ആ കൈകള്‍ കൊണ്ട്, കീബോര്‍ഡ് എടുത്ത് തലക്കിട്ടടിച്ചു... CPU ക്യാബിനറ്റ് എടുത്ത് ഞാന്‍ തിരിച്ചും... അതോടെ ഉസ്താദ് ഫ്ലാറ്റ്...(ചിരി).
പിന്നെ 24×7 ബ്ലോഗിങ്ങും അനോണിമസ് തെറിവിളികളുമായി കാലമൊരുപാട്... ഒടുവില്‍ ഒരു നാള്‍, ഗുരുവിന്‍റെ കമ്പ്യൂട്ടറില്‍ നിന്നും CPU-വും RAM-ഉം അടിച്ചു മാറ്റി സ്വന്തമായി ഒരു PC അസംബ്ള്‍ ചെയ്ത് ബ്ലോഗിങ് തുടര്‍ന്നു... ഇനിയും അവസാനിക്കാത്ത ചവറ് പോസ്റ്റുകള്‍... Readers की boredom जो कभी नहीं खत्म हो जाती है...
9 comments:
ബിഗ് ബി... ആമിര്‍... മമ്മൂട്ടി... ഇനി എന്താ, നമ്മുടെ ലാലേട്ടനും ഒരു ബ്ലോഗ് അങ്ങ് തുടങ്ങിയാല്‍? അല്ല, തുടങ്ങിയാല്‍ എങ്ങനിരിക്കും? ഇതാ, ഒരു സാമ്പിള്‍ പോസ്റ്റ്. പലരും, മറ്റു പല context-കളിലും parody ചെയ്ത് നാശകോശമാക്കിയതാണ്... എന്നാലും, എന്‍റെ വക ആയിട്ടും കൂടെ ഇരിക്കട്ടെ, ഒരു കൊട്ട്... കൂട്ടത്തില്‍, വെറുതെ ഇരിക്കുന്ന വിശാലനിട്ടും...
(26/04/208-ല്‍ ഡ്രാഫ്റ്റ് ചെയ്തതാണ്... ഇപ്പോഴാ പോസ്റ്റ് ചെയ്യാറായത്. ശരിക്കും ഇതു തന്നെ ആയിരുന്നു, പറ്റിയ സമയം എന്ന് തോന്നുന്നു - ഫിലിം സ്റ്റാറുകളുടെ ബ്ലോഗുകള്‍ [കു]പ്രസിദ്ധി നേടി, മമ്മൂട്ടി ബ്ലോഗ് തുടങ്ങി... ശരിക്കും, "വേദവതി" എന്ന കവിത ആയിരുന്നു, അടുത്ത പോസ്റ്റ് ആക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, അതിന്‍റെ പേരില്‍ എനിക്ക് ഒരു വിധമൊക്കെ തെറി കിട്ടാന്‍ സാദ്ധ്യത ഉള്ളതിനാലും, രാവണനുള്ള വേദവതിയുടെ മറുപടി എഴുതി തീര്‍ക്കാന്‍ സമയം കിട്ടാതെ ഇരുന്നതിനാലും, അടുത്ത രണ്ടാഴ്ച വെക്കേഷന്‍ ലീവ് എടുക്കാന്‍ പ്ലാന്‍ ഉള്ളതിനാലും [അപ്ലൈ ചെയ്തിട്ടുണ്ട്, തരുമോന്നറിയില്ല] - ഇപ്പോള്‍ ഇത് പോസ്റ്റുന്നു...)
ഹ ഹ. അടിപൊളി!
ഇത് “ബ്ലോഗാം തമ്പുരാന്‍” എന്ന ചിത്രത്തിലേതായിരിയ്ക്കും അല്ലേ?
;)
പലരും, മറ്റു പല context-കളിലും parody ചെയ്ത് നാശകോശമാക്കിയതാണ്... എന്നാലും, കൊള്ളാം!
:)
:-)
ഉം ഉം കൊള്ളാട്ടോ
ആറാം തമ്പുരാന് വന്ദനം..
ശ്രീ,
അതെയതെ... ഈ ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേര് - ഡാഷ്ബോർഡ് കോവിലകത്തെ ബ്ലോഗന്നാഥൻ തമ്പുരാൻ...
സുമേഷ്, ഉപാസന, കാന്താരിക്കുട്ടി, ജ്വാല - വന്നതിനും, വായിച്ചതിനും നന്ദി...
gud one:)
thank you :)
Post a Comment